
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക പഠന വിഭാഗത്തില്‍ യു. ജി. സി. യോഗ്യതയുള്ള ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. വോളിബോളില്‍ സ്പെഷ്യലൈസേഷന്‍ നേടിയവരെയാണ് നിയമിക്കുക. യു. ജി. സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തപക്ഷം യു. ജി. സി. യോഗ്യതയില്ലാത്തവരെയും പരിഗണിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ് ഹാളില്‍ നടക്കുന്ന വാക്–ഇന്‍–ഇന്റര്‍വ്യൂവില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
