Home » Blog » kerala Max » ആസ് ഐ ആം’ ഫൊട്ടോഗ്രാഫി-വീഡിയോഗ്രാഫി മത്സരം
1

കൊച്ചി: ഭിന്നശേഷി സമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്താന്‍ ലക്ഷ്യമിട്ട് അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി ആസ് ഐ ആം’ എന്ന പേരില്‍ ദേശീയ ഫൊട്ടോഗ്രാഫി, വീഡിയോഗ്രാഫി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.

ഇന്ത്യയില്‍ അമ്പത് ദശലക്ഷത്തിലധികം ഭിന്നശേഷിക്കാരുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങളിലും പരസ്യങ്ങളിലും അവര്‍ അവഗണിക്കപ്പെടുകയോ ദയയുടെയും അതിമാനുഷികതയുടെയും ലെന്‍സിലൂടെ മാത്രം ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നു. ഈ സ്ഥിതി മാറ്റാനായി രാജ്യത്തുടനീളമുള്ള ഫൊട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ദൃശ്യആഖ്യാതാക്കള്‍ക്കും ഭിന്നശേഷിക്കാരുടെ സാധാരണവും സന്തോഷം നിറഞ്ഞതുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ഈ മത്സരം അവസരം ഒരുക്കുന്നു. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായഡിസംബര്‍ 3-ന് വിജയികളെ പ്രഖ്യാപിക്കും. മികച്ച എന്‍ട്രി, മികച്ച വളര്‍ന്നുവരുന്ന കഥാകൃത്ത്, ഭിന്നശേഷിയുള്ള മികച്ച ഫൊട്ടോഗ്രാഫര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.

ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ജൂറി അംഗങ്ങളുടെ മെന്റര്‍ഷിപ്പ് സെഷനുകള്‍, റോയല്‍ട്ടിയോടുകൂടിയ ആഗോള സ്റ്റോക്ക് ഇമേജ് ലൈബ്രറിയില്‍ പ്രവേശനം, പൊതുപ്രദര്‍ശനം, ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ, എ.പി.ഡിയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് എന്നിവയും വിജയികളെ കാത്തിരിക്കുന്നുണ്ട്.

പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്‍. ബാല്‍കി, സിനിമാട്ടോഗ്രാഫര്‍ സന്തോഷ് ശിവന്‍, ജോസി പോള്‍, സ്നേഹ ഐപ്പ്, മാനസി ജോഷി, ഇഷാന്‍ നായര്‍, മോഹിത് അഹൂജ, ലൂയിസ് മിറാന്‍ഡ എന്നിവരടങ്ങുന്ന ഉന്നതതല ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. തനിഷ്‌ക് മുഖ്യ സ്പോണ്‍സറായും അസിം പ്രേംജി ഫൗണ്ടേഷന്‍ മുഖ്യ പിന്തുണക്കാരായും ഈ കാമ്പെയ്നൊപ്പം ചേര്‍ന്നിട്ടുണ്ട്. www.asiamapd.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ asiam@apd-india.org എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിയാനും എന്‍ട്രികള്‍ സമര്‍പ്പിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *