
അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ഞെട്ടിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറിയിരിക്കുന്നത്. സാധാരണ രീതിയിലുള്ള ഒരു ഗാർഹിക തർക്കത്തിന്റെ അന്വേഷണത്തിനായെത്തിയ പോലീസിന് മുന്നിൽ അനാവൃതമായത് വിശ്വസിക്കാൻ പ്രയാസമുള്ള ലൈംഗിക അപരാധത്തിന്റെ കഥയാണ്. ലേക്ക്ലാൻഡ് സ്വദേശിയായ ക്രിസ്റ്റീന ക്ലെമെൻസ് (46), മകൻ ഷെയ്ൻ ക്ലെമെൻസ് (22) എന്നിവരെയാണ് പോൾക്ക് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
തർക്കത്തിനിടെ മകൻ തന്നെ മർദിച്ചതായി കാണിച്ച് അമ്മ ക്രിസ്റ്റീന തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കേസെടുത്ത് ഷെയ്നെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞതോടെയാണ് സംഭവങ്ങൾ അപ്രതീക്ഷിത തിരിവിലേക്ക് പോയത്. അമ്മ പോലീസിനെ വിളിച്ചതിൽ പ്രകോപിതനായ ഷെയ്ൻ, തങ്ങൾ തമ്മിലുള്ള രഹസ്യബന്ധം ഉദ്യോഗസ്ഥരോട് തുറന്നുപറയുകയായിരുന്നു. തനിക്ക് 18 വയസ്സ് തികഞ്ഞതുമുതൽ അമ്മയുമായി ലൈംഗിക ബന്ധത്തിലാണെന്ന മകന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസുകാരും അമ്പരന്നു.
തുടർന്ന് പോലീസ് ക്രിസ്റ്റീനയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയും “ഏകദേശം 100 തവണ മാത്രമേ അത് സംഭവിച്ചിട്ടുള്ളൂ” എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ക്രിസ്റ്റീനയുടെ ഭർത്താവിന് ഈ വഴിവിട്ട ബന്ധത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ലെങ്കിലും, അടച്ചിട്ട മുറിയിൽ ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിൽ സംശയമുണ്ടായിരുന്നതായി അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കി. നിലവിൽ ഗാർഹിക പീഡനം, അഗമ്യഗമനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രൂരമായ നിയമലംഘനമാണിതെന്ന് വ്യക്തമാക്കിയ ഷെരീഫ് ഗ്രേഡി ജഡ്ജ്, കേസിലെ നിയമനടപടികൾ ശക്തമായി തുടരുമെന്ന് അറിയിച്ചു.
