Home » Blog » kerala Max » ടോമിൻ ജെ. തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായി അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

ശിക്ഷാവിധി വന്ന സെപ്റ്റംബർ 17- ന് രാത്രിയോടെയാണ് തച്ചങ്കരിയെ ജയിലിൽ എത്തിച്ചത്. സെപ്റ്റംബർ 18- ന് രാവിലെ ജയിൽ ഡോക്ടർ എത്തി അദ്ദേഹത്തെ പരിശോധിച്ച ശേഷം തുടർചികിത്സ സംബന്ധിച്ച തീരുമാനമെടുക്കും. ജയിലിലെ ആശുപത്രി വാർഡിൽ തന്നെ ചികിത്സ മതിയോ അതോ പുറത്തുള്ള ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റേണ്ടതുണ്ടോ എന്ന് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം വ്യക്തമാകും. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജയിൽവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് ടോമിൻ ജെ. തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന്, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നെന്നും തച്ചങ്കരി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *