Home » Blog » kerala Max » വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ; ഇന്ന് പവർ കട്ടിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്!

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നതായി കെ.എസ്.ഇ.ബി. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 99.87 ദശലക്ഷം യൂണിറ്റിലെത്തി. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് ആയിരിക്കെ, ഇന്ന് 900 മെഗാവാട്ടിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെന്നും, ഇത് ഒഴിവാക്കാനുള്ള വഴികൾ തീവ്രമായി തേടികൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നിയന്ത്രണം ഒഴിവാക്കാൻ സഹായകരമായത്. ഇത് പവർ ഗ്രിഡ് വഴിയുള്ള വൈദ്യുതി ലഭ്യത വർദ്ധിപ്പിച്ചു. കൂടാതെ പവർ എക്സ്ചേഞ്ച് വഴിയും മതിയായ അളവിൽ വൈദ്യുതി ലഭ്യമായി. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാം ദിവസമായിരുന്നു ഇന്നലെ.

അതിനിടയിൽ, പ്രതിസന്ധിക്ക് പരിഹാരമായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ.എസ്.ഇ.ബി ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പുവെച്ചു. ഇതോടെ രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിൽ 2028 മാർച്ച് മുതൽ ആരംഭിക്കുന്ന കരാറിന് 25 വർഷത്തെ കാലാവണിയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *