Home » Blog » kerala Max » സാംസങിന്റെ പുതിയ 2026 ബെസ്‌പോക്ക് അപ്ലയൻസസ് ശ്രേണി വിപണിയിൽ
IMG_20260919_075932

കൊച്ചി: ദൈനംദിന ജീവിതം കൂടുതൽ ലളിതവും വ്യക്തിഗതവുമാക്കുന്നതിനായി എ.ഐ., സ്മാർട്ട് കണക്റ്റിവിറ്റി, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സമന്വയിപ്പിച്ച 2026 ബെസ്‌പോക്ക് എ.ഐ. അപ്ലയൻസസ് ശ്രേണി സാംസങ് ഇന്ത്യ അവതരിപ്പിച്ചു. റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിങ് മെഷീൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുടനീളം സാംസങ് സ്മാർട്ട്‌തിങ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കളുടെ ശീലങ്ങൾ മനസ്സിലാക്കി ഉപകരണങ്ങളുടെ പ്രവർത്തനം കൂടുതൽ വ്യക്തിഗതവും കാര്യക്ഷമവുമാക്കുന്ന സംവിധാനങ്ങളാണ് പുതിയ ശ്രേണിയുടെ പ്രധാന സവിശേഷത.

ഫാമിലി ഹബ് റഫ്രിജറേറ്റർ അഥവാ എ.ഐ. ഫുഡ് മാനേജർ

ഗൂഗിൾ ജെമിനിയുമായി സംയോജിപ്പിച്ച എ.ഐ. വിഷൻ സംവിധാനമുള്ള ഫാമിലി ഹബ് റഫ്രിജറേറ്ററാണ് പുതിയ ശ്രേണിയിലെ പ്രധാന ഉൽപ്പന്നങ്ങളിലൊന്ന്. 32 ഇഞ്ച് ഫാമിലി ഹബ് സ്‌ക്രീനിലൂടെ കുറിപ്പുകൾ, ഷെഡ്യൂളുകൾ, വിനോദ ഉള്ളടക്കങ്ങൾ എന്നിവ കൈകാര്യം ചെയ്യാം. എ.ഐ. വിഷൻ, എ.ഐ. ഫുഡ് മാനേജർ എന്നിവ ഭക്ഷണസാധനങ്ങൾ തിരിച്ചറിയുകയും അവ ഉപയോഗിച്ചുള്ള പാചകക്കുറിപ്പുകൾ നിർദേശിക്കുകയും ഉപയോഗിക്കേണ്ട തീയതികൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ‘വീഡിയോ-ടു-റെസിപ്പി’, ‘നൗ ബ്രിഫ്’, ഫാമിലി കെയർ, പെറ്റ് കെയർ തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

ബെസ്‌പോക്ക് എ.ഐ. വിൻഡ്‌ഫ്രീ പ്രോ എ.സി. — വ്യക്തിഗതമായ കാലാവസ്ഥാ നിയന്ത്രണം

പുതിയ ബെസ്‌പോക്ക് എ.ഐ. വിൻഡ്‌ഫ്രീ പ്രോ എ.സി. എ.ഐ. അധിഷ്ഠിത നിയന്ത്രണങ്ങൾക്കൊപ്പം PM1.0 ലെവൽ ശുദ്ധീകരണ സംവിധാനവും നൽകുന്നു. സ്മാർട്ട്‌തിങ്‌സ് വഴിയും ഹോം അപ്ലയൻസ് റിമോട്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയും വീടിനകത്തെ ചൂട് വിദൂരമായി നിയത്രിക്കാം. ഗാലക്‌സി വെയറബിൾസിലെ ‘ഗുഡ് സ്ലീപ്പ്’ സംവിധാനവുമായി ചേർന്ന് ഉറക്കശീലങ്ങൾക്കനുസരിച്ച് എ.സി. ക്രമീകരിക്കാനും സാധിക്കും.

ഇൻഫിനിറ്റ് 1-വേ കാസറ്റ് എ.സി. — വിൻഡ്-ഫ്രീ കൂളിങ്ങിനൊപ്പം എ.ഐ.

ഇന്ത്യൻ വീടുകളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഇൻഫിനിറ്റ് 1-വേ കാസറ്റ് എ.സി. വിൻഡ്‌ഫ്രീ സാങ്കേതികവിദ്യയിലൂടെ 23,000 മൈക്രോ ഹോളുകളിലൂടെ നേരിട്ടുള്ള കാറ്റിന്റെ അസ്വസ്ഥത ഒഴിവാക്കി തണുപ്പ് നൽകുന്നു. എ.ഐ. എനർജി മോഡ് ഉപയോഗിച്ച് വൈദ്യുതി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് സാംസങ് പറയുന്നു. സ്മാർട്ട്‌തിങ്‌സ്, ഹോം അപ്ലയൻസ് റിമോട്ട് മാനേജ്‌മെന്റ് എന്നിവയിലൂടെ എ.സി. വിദൂരമായി നിയന്ത്രിക്കാനും സാധിക്കും.

ബെസ്‌പോക്ക് എ.ഐ. ലോൺട്രി കോംബോ — വസ്ത്രങ്ങൾക്കനുസരിച്ച് വാഷും ഡ്രൈയും

ബെസ്‌പോക്ക് എ.ഐ. ലോൺട്രി കോംബോയിലെ എ.ഐ. വാഷ് ആൻഡ് ഡ്രൈ സംവിധാനം വസ്ത്രങ്ങളുടെ തരം തിരിച്ചറിഞ്ഞ് അനുയോജ്യമായ വാഷിങ്, ഡ്രൈയിങ് രീതികൾ ക്രമീകരിക്കുന്നു. പെറ്റ് കെയർ വാഷ് സൈക്കിൾ, സ്മാർട്ട് തിങ്‌സ് ഹോം കെയർ, തുടർച്ചയായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയും ലഭ്യമാണ്.

സ്മാർട്ട് ഹോം നിയന്ത്രണം ഒരൊറ്റ സംവിധാനത്തിൽ

തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ ലഭിക്കുന്ന എ.ഐ. ഹോം സ്‌ക്രീൻ വീട്ടിലെ വിവിധ ഉപകരണങ്ങളുടെ നിയന്ത്രണവും തത്സമയ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നു. മെച്ചപ്പെടുത്തിയ ബിക്‌സ്ബി വോയ്‌സ് കമാൻഡുകൾക്കൊപ്പം വോയ്‌സ് ഐ.ഡി. ഉപയോഗിച്ച് വ്യക്തിഗത ഉപയോക്താക്കളെ തിരിച്ചറിയാനും കഴിയും. സ്മാർട്ട്‌തിങ്‌സ് ഫാമിലി കെയർ, പെറ്റ് കെയർ സംവിധാനങ്ങൾ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിപ്പുകൾ നൽകും. സാംസങ് നോക്‌സിന്റെ മൾട്ടി-ലെയർ സുരക്ഷയ്ക്കൊപ്പം സ്മാർട്ട്‌തിങ്‌സ് വഴി ഏഴ് വർഷം വരെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭ്യമാകും.

ഇൻഫിനിറ്റ് 1-വേ കാസറ്റ് എ.സി.യുടെ വില ₹1.60 ലക്ഷം മുതൽ ആരംഭിക്കും. ഫാമിലി ഹബ് റഫ്രിജറേറ്ററിന് ₹4,00,690യും ബെസ്‌പോക്ക് എ.ഐ. വിൻഡ്‌ഫ്രീ പ്രോ എ.സി.യ്ക്ക് ₹69,990യുമാണ് വില. രാജ്യത്തുടനീളമുള്ള അംഗീകൃത വിതരണ പങ്കാളികൾ വഴിയാണ് ഉൽപ്പന്നങ്ങൾ ലഭ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *