
കൊച്ചി: എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 11-ാമത് ഇൻഷുറൻസ് ക്വിസ് ജൂനിയറിന് കേരളത്തിൽ മികച്ച പ്രതികരണം. ക്ലാസ് 8, 9 വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസിൽ കേരളത്തിലെ 44 നഗരങ്ങളിലായി 438 സ്കൂളുകളിൽ നിന്ന് 1,000-ലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. രാജ്യത്താകെ 600-ലേറെ ജില്ലകളിൽ നിന്നായി 16,900-ലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ൽ 18 സ്കൂളുകളുമായി ആരംഭിച്ച ക്വിസ് ഇന്ന് 1,100-ലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതുവരെ ഏകദേശം 30 ലക്ഷം വിദ്യാർഥികളിലേക്ക് പരിപാടി എത്തിയിട്ടുണ്ട്. 10 ഇന്ത്യൻ ഭാഷകളിലാണ് ഇത്തവണ ക്വിസ് ഉള്ളടക്കം ഒരുക്കിയത്. നിലവിൽ പ്രാഥമിക റൗണ്ടുകൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 22ന് മുംബൈയിൽ ദേശീയ ഫൈനൽ നടക്കും.
