Home » Blog » kerala Max » പെൺകുട്ടികൾക്കായുള്ള വിശ്രമമുറിയുടെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം

മഞ്ഞപ്ര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപ
യോഗിച്ചു നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള വിശ്രമ മുറിയുടെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ ജി രാധാകൃഷ്ണൻ നിർവഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. ജിൻ്റോ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻ്റ് ശ്രീ. സിജു മരോട്ടിക്കൽ സ്വാഗതപ്രസംഗം നടത്തി. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പൈനാടത്ത് മുഖ്യപ്രഭാഷകനായി സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. കൊച്ചുത്രേസ്യ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സിജു ഈരാളി, പ്രിൻസിപ്പാൾ ശ്രീമതി. പ്രീത കെ പി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ. അരുൺകുമാർ കെ എസ് എന്നിവർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി. മഞ്ജു ജെ എ നന്ദി അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *