Your Image Description Your Image Description

രാജ്യത്തിന്റെ ബജറ്റ് ജിഡിപിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു നിശ്ചിത വര്‍ഷത്തില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നിലവിലെ വിപണി മൂല്യമാണ് ജിഡിപി.   അതായത്,  മൊത്ത ആഭ്യന്തര ഉല്‍പ്പാദനമാണ് ജിഡിപി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ബജറ്റ് തയ്യാറാക്കുന്നത്. ജിഡിപി ഇല്ലാതെ ബജറ്റിംഗ് സാധ്യമാകുകയില്ല.

ജിഡിപി അറിയാതെ, ധനക്കമ്മി എത്രമാത്രം നിലനിര്‍ത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാവില്ല. ജിഡിപി ഇല്ലെങ്കില്‍, സര്‍ക്കാര്‍ വരും വര്‍ഷത്തില്‍ എത്രമാത്രം സമ്പാദിക്കുമെന്ന് അറിയാന്‍ കഴിയില്ല. വരുമാനം കണക്കാക്കാതെ, ഏത് പദ്ധതിയില്‍ എത്ര തുക ചെലവഴിക്കണമെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് സാധിക്കില്ല.

അതുകൊണ്ട്,  ജിഡിപിക്ക് പുറമേ, ഒരു വര്‍ഷത്തെ ബജറ്റിന്, ധനക്കമ്മിയും ലക്ഷ്യമാക്കേണ്ടതുണ്ട്.  ജിഡിപിക്ക് ആനുപാതികമായാണ് ധനക്കമ്മി നിശ്ചയിക്കുന്നത്. ധനക്കമ്മിയുടെ നിശ്ചിതതലം അനുസരിച്ചാണ്  ആ വര്‍ഷത്തെ സര്‍ക്കാര്‍ വായ്പ എടുക്കുന്നത്. ജിഡിപി ഉയര്‍ന്നാല്‍, വിപണിയേക്കാള്‍ കൂടുതല്‍ വായ്പ എടുക്കാന്‍ സര്‍ക്കാരിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *