Home » Blog » kerala Max » വെളിച്ചമാണ് തിരുദൂതർ; പ്രഭാഷണം സംഘടിപ്പിച്ചു
1

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ അൽജാമിഅ അൽ ഇസ്ലാമിയ പി.ജി ഡീൻ കെ.എം അഷ്റഫ് നീർക്കുന്നം പ്രഭാഷണം നിർവഹിക്കുന്നു.

വടക്കാങ്ങര : ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംയുക്തമായി ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ പി.ജി ഡീൻ കെ.എം അഷ്റഫ് നീർക്കുന്നം പ്രഭാഷണം നിർവഹിച്ചു.
വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേഹ ഫിറോസ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *