Home » Blog » kerala Max » 1.6 ലക്ഷം സീസണൽ ജോലികൾ സൃഷ്ടിച്ച് അമസോൺ
IMG-20260908-WA0012

കൊച്ചി: വരാനിരിക്കുന്ന ഉത്സവകാലത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി 1,60,000-ത്തിലധികം സീസണൽ ജോലി അവസരങ്ങൾ സൃഷ്ടിച്ചതായി അമസോൺ ഇന്ത്യ അറിയിച്ചു. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് ബിസിനസുകൾക്ക് പിന്തുണ നൽകുന്നതിനായാണ് 400-ലധികം നഗരങ്ങളിലായി അവസരങ്ങൾ ഒരുക്കിയത്. കൊച്ചി ഉൾപ്പെടെയുള്ള ടയർ 2, ടയർ 3 നഗരങ്ങളിലും പ്രധാന മെട്രോ നഗരങ്ങളിലും നിയമനം നടക്കും. സ്ത്രീകൾക്കും വൈകല്യമുള്ളവർക്കും ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് അവസരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പിക്കിംഗ്, പാക്കിംഗ്, ഷിപ്പിംഗ്, ഡെലിവറി തുടങ്ങിയ പ്രവർത്തനങ്ങളിൽ പുതിയ അസോസിയേറ്റുകൾ പങ്കാളികളാകും. ഭൂരിഭാഗം പേരെയും ഇതിനകം ഓൺബോർഡ് ചെയ്ത് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. സുരക്ഷ, സാമൂഹിക സുരക്ഷ, ഇൻഷുറൻസ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും അർഹരായ അസോസിയേറ്റുകൾക്ക് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *