Home » Blog » kerala Max » റിപ്പോർട്ട് പുറത്തിറക്കി ഇൻഫിസം
IMG-20260906-WA0001

കൊച്ചി: എ.ഐയുടെയും ക്വിക്ക് കൊമേഴ്‌സിന്റെയും വളർച്ചയുടെ പിൻബലത്തിൽ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 2030-ഓടെ 345 ബില്യൺ ഡോളറിലെത്തുമെന്ന് ഗവേഷണ-കൺസൾട്ടൻസി സ്ഥാപനമായ ഇൻഫിസത്തിന്റെ റിപ്പോർട്ട്. 2024-ൽ 125 ബില്യൺ ഡോളറായിരുന്ന വിപണി 18.4 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വികസിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ക്വിക്ക് കൊമേഴ്‌സ് വിപണി 2030-ഓടെ 65-70 ബില്യൺ ഡോളറിലെത്തും. ഡാർക്ക് സ്റ്റോറുകളുടെ എണ്ണം 2025-ലെ 2,525ൽ നിന്ന് 2030-ഓടെ 7,500 ആയി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. ജെൻ-സീ ഉപഭോക്താക്കളും ടയർ-2, ടയർ-3 നഗരങ്ങളുമാകും വളർച്ചയുടെ പ്രധാന ചാലകശക്തികൾ. എ.ഐ അധിഷ്ഠിത ഷോപ്പിംഗ് അസിസ്റ്റന്റുകൾ, വ്യക്തിഗത ശുപാർശകൾ, വോയ്‌സ് ഷോപ്പിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളും ഇ-കൊമേഴ്‌സ് മേഖലയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *