Home » Blog » Kerala » പോപ്‌കോൺ, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിതവില; കൊച്ചിയിലെ തിയേറ്ററുകളിൽ പരിശോധന
20

കൊച്ചി: സിനിമാ തിയേറ്ററുകളിലും മാളുകളിലെ മൾട്ടിപ്ലെക്‌സ് കഫെറ്റീരിയകളിലും പോപ്‌കോൺ, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ ലീഗൽ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന. പ്രേക്ഷകരിൽ നിന്ന് അമിത തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളുടെ വിലയും അളവും തൂക്കവും സംഘം നേരിട്ട് പരിശോധിച്ചു.

തിയേറ്ററുകളിൽ വിൽക്കുന്ന സാധനങ്ങളുടെ എം.ആർ.പി, അളവ്, തൂക്കം എന്നിവയിൽ ക്രമക്കേടുണ്ടോയെന്നും ഉപഭോക്താക്കൾക്ക് കാണത്തക്കവിധം വ്യക്തമായ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും സംഘം വിലയിരുത്തി. തീയേറ്ററുകളിൽ ഉയർന്ന നിരക്കിൽ ഭക്ഷണം വിൽക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന പരാതി ശക്തമാണ്.

വിലവിവരങ്ങൾ മറച്ചുവെച്ചോ അവ്യക്തമായ രീതിയിലോ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തിയേറ്റർ ഉടമകളുടെ നിയമപരമായ വശങ്ങൾ കൂടി പരിഗണിച്ചുള്ള ഇടപെടലുകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *