Home » Blog » Business » കേരളത്തിൽ 20 വർഷം പൂർത്തിയാക്കി സ്റ്റാർ ഹെൽത്ത്; 5,800 കോടി രൂപയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കി;  ‘ടോക്ക് ടു സ്റ്റാർ’, ഹോം ഹെൽത്ത് കെയർ എന്നിവയിലൂടെ സേവനം കൂടുതൽ ശക്തമാക്കുന്നു
26

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ ഹോൾ ടൈം ഡയറക്ടറും സിഎംഒയുമായ ഹിമാൻഷു വാലിയ, കൊച്ചിയിലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ ബിസിനസ് ഹെഡ് സുരേഷ് ആർ എസ്.

കൊച്ചി: ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (എൻഎസ്ഇ: സ്റ്റാർഹെൽത്ത്, ബിഎസ്ഇ: 543412), 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ കേരളത്തിൽ ആരോഗ്യ ഇൻഷുറൻസിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും ക്ലൈമുകളുമായി ബന്ധപ്പെട്ട് സുതാര്യവും അനായാസവുമായ പിന്തുണ നൽകുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 5,800 കോടി രൂപയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകളാണ് കമ്പനി തീർപ്പാക്കിയിട്ടുള്ളത്.

20 വർഷം പൂർത്തിയാക്കിയതോടൊപ്പം, പുതുതായി ആരംഭിച്ച ‘ടോക്ക് ടു സ്റ്റാർ’ സേവനത്തിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് സ്റ്റാർ ഹെൽത്ത്. വെർച്വൽ ഡോക്ടർ കൺസൾട്ടേഷനുകൾ നേടാനും ഹോം ഹെൽത്ത് കെയർ,  ഹോസ്പിറ്റലൈസേഷൻ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാനും ഈ സേവനം ഉപഭോക്താക്കളെ സഹായിക്കും.

സ്റ്റാർ ഹെൽത്തിന്റെ ശക്തമായ വിപണിയും പ്രധാന കേന്ദ്രവുമാണ് കേരളം. നേരിട്ടുള്ള സേവനം, അഡ്‌വൈസർ നെറ്റ്‌വർക്ക്, ആശുപത്രി പങ്കാളിത്തം, സാങ്കേതികവിദ്യാധിഷ്ഠിത ക്ലെയിം പിന്തുണ എന്നിവയിലൂടെ സ്റ്റാർ ഹെൽത്ത് സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി കേരളത്തിൽ 518 കോടി രൂപയുടെ ജിഡബ്ല്യുപി രേഖപ്പെടുത്തുകയും 5.3 ലക്ഷത്തിലധികം ആളുകളെ പരിരക്ഷിക്കുകയും ചെയ്തു. ഇതിൽ 99 ശതമാനത്തിലധികം പോർട്ട്‌ഫോളിയോയും റീട്ടെയിൽ ഹെൽത്തിലാണ്. 59 ബ്രാഞ്ചുകൾ, 65,500-ലധികം ജീവനക്കാർ, 550-ലധികം നെറ്റ്‌വർക്ക് ആശുപത്രികൾ എന്നിവയിലൂടെ  മികച്ച പിന്തുണയും ഉറപ്പാക്കുന്നു.

“20 വർഷം പൂർത്തിയാക്കുന്നു എന്നത് സ്റ്റാർ ഹെൽത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലാണെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഹോൾ ടൈം ഡയറക്ടറും സിഎംഒയുമായ ഹിമാൻഷു വാലിയ പറഞ്ഞു. കേരളം ഞങ്ങളുടെ പ്രധാന വിപണിയാണ്. കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ 5,800 കോടി രൂപയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കിയതിലൂടെ കൃത്യസമയത്തുള്ള സേവനവും സാമ്പത്തിക സുരക്ഷയും ഓരോ കുടുംബങ്ങൾക്കും നൽകുന്ന മാറ്റം ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. എല്ലാ ദിവസവും 10,000-ത്തിലധികം ക്ലെയിമുകളാണ് പരിഗണിക്കുന്നത്. 92 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകളും മൂന്ന് മണിക്കൂറിനുള്ളിലാണ് പരിഗണിക്കുന്നത്. കൂടാതെ, സാധാരണ ക്യാഷ്‌ലെസ് ക്ലെയിമുകളുടെ 20 ശതമാനം ഇപ്പോൾ എഐയുടെ പിന്തുണയോടെയാണ് പരിഗണിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഇൻഷുറൻസ് കൂടുതൽ പ്രയോജനപ്രദമാക്കുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതേസമയം, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ മാറുന്നതിനനുസരിച്ച്, ഇൻഷുറൻസിനും ക്ലെയിമുകൾക്കും അപ്പുറത്തേക്ക് കൂടുതൽ സംയോജിതമായ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയിലേക്കും ഞങ്ങളുടെ പങ്ക് വ്യാപിപ്പിക്കുകയാണ്. ‘ടോക്ക് ടു സ്റ്റാർ’ പോലുള്ള സംരംഭങ്ങൾ വൈദ്യശാസ്ത്രപരമായ ഉപദേശങ്ങളും ആരോഗ്യ സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കും. ഹോം ഹെൽത്ത് കെയർ ഉചിതമായ പരിചരണം ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തിക്കുന്നു. ഇത് ഉപഭോക്താക്കളെ കൂടുതൽ ബോധവാന്മാരാക്കുകയും മികച്ച ആരോഗ്യ സംരക്ഷണ തീരുമാനങ്ങൾ എടുക്കുന്നതിലും ശരിയായ പരിചരണം ലഭ്യമാക്കുന്നതിക്കുള്ള ഞങ്ങളുടെ പ്രതിബദ്ധതയേയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.”

ഉപഭോക്താക്കൾക്ക് ശരിയായ ചികിത്സാ മാർഗ്ഗത്തെക്കുറിച്ചുള്ള ഉപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനുമായി സ്റ്റാർ ഹെൽത്ത് ആപ്പ് വഴി ‘ടോക്ക് ടു സ്റ്റാർ’ സേവനം പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ രാവിലെ    8 മണി മുതൽ രാത്രി 8 മണി വരെ 7200 222 333 എന്ന നമ്പറിൽ വിളിച്ചും ഈ സേവനം തേടാം. ഹോം ഹെൽത്ത് കെയർ സേവനങ്ങളിലൂടെ ആശുപത്രിക്ക് പുറത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രോഗങ്ങൾക്ക് ക്യാഷ്‌ലെസ് സംവിധാനത്തിലൂടെ വീടുകളിൽ വെച്ചു തന്നെ ക്ലിനിക്കലായി അനുയോജ്യമായ ചികിത്സ ലഭിക്കാൻ അർഹരായ പോളിസി ഉടമകളെ സ്റ്റാർ ഹെൽത്ത് പ്രാപ്തരാക്കുന്നു. പനി, സാംക്രമിക രോഗങ്ങൾ, ഗാസ്ട്രൈറ്റിസ്, ഗ്യാസ്ട്രോഎൻട്രൈറ്റിസ്, ശ്വാസകോശ സംബന്ധമായ അണുബാധകൾ, യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയവയാണ്  ഉൾപ്പെടുന്നു. നിലവിൽ 300 നഗരങ്ങളിൽ ലഭ്യമായ ഈ സംരംഭത്തിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഏകദേശം 50,000 കൺസൾട്ടേഷനുകളാണ് നൽകിയത്. ഈ പാദത്തിലെ ഉപഭോക്തൃ ഉപയോഗം വർഷംതോറും ഏകദേശം   600 ശതമാനം വർധിച്ചു.

ദേശീയതലത്തിൽ സ്റ്റാർ ഹെൽത്ത് പ്രവർത്തനം ആരംഭിച്ചതു മുതൽ 71,100 കോടി രൂപയിലധികം വരുന്ന ക്ലെയിമുകൾ തീർപ്പാക്കിയിട്ടുണ്ട്. ദിവസവും 10,000-ത്തിലധികം ക്ലെയിമുകളാണ് പരിഗണിക്കുന്നത്. ഇതിൽ 92 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകളും മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രോസസ്സ് ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ദേശീയതലത്തിൽ  ഏകദേശം 29 ശതമാനം വിപണി വിഹിതത്തോടെ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ സ്റ്റാർ ഹെൽത്ത് അതിന്റെ മുൻനിര സ്ഥാനം നിലനിർത്തി.

സാങ്കേതികവിദ്യ ഈ ശേഷികളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യ മെച്ചപ്പെടുത്തതിനായി ഏകദേശം 200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, പ്രൊപ്പോസലുകളുടെ ഏകദേശം 90 ശതമാനവും ഡിജിറ്റലായാണ് പരിഗണിക്കുന്നത്. ഈ മാറ്റത്തിന്റെ ഭാഗമായി, പതിവ് ക്യാഷ്‌ലെസ് ക്ലെയിമുകൾക്കായി സ്റ്റാർ ഹെൽത്ത് എഐ-അധിഷ്ഠിത സ്ട്രെയ്റ്റ്-ത്രൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ 20 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകളും എഐ വഴിയാണ് പരിഗണിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 50 ശതമാനം ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. മെട്രോ നഗരങ്ങൾക്ക് പുറത്തും ആരോഗ്യ ഇൻഷുറൻസിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർ ഹെൽത്തിന്റെ വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കുറഞ്ഞത് ഒരു ലക്ഷം അധിക ഏജന്റുമാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏകദേശം 80 ശതമാനം പേരും രണ്ട്, മൂന്ന് നിര നഗരങ്ങളിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക ഉപദേശത്തിലൂടെയും ഉപഭോക്തൃ വിദ്യാഭ്യാസത്തിലൂടെയും ചെറിയ വിപണികളിലെ കുടുംബങ്ങളെ സേവിക്കാനുള്ള കഴിവ് ഇത് ശക്തിപ്പെടുത്തും.

“സ്റ്റാർ ഹെൽത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് കേരളം എന്നും ഈ വിപണിയിലെ ഞങ്ങളുടെ നേതൃത്വം സംസ്ഥാനത്തുടനീളം ഞങ്ങൾ നേടിയെടുത്ത വിശ്വാസത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരള ബിസിനസ് മേധാവി സുരേഷ് ആർ. എസ്. പറഞ്ഞു. ഉപഭോക്താക്കൾക്ക് ഞങ്ങളെ ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകുക എന്ന ലളിതമായ തത്വത്തിലാണ് ഈ നേതൃത്വം കെട്ടിപ്പടുത്തിരിക്കുന്നത്. കേരളത്തിൽ 5,800 കോടി രൂപയിലധികം വിലമതിക്കുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കുന്നത് മുതൽ ഞങ്ങളുടെ അഡൈ്വസർമാരെയും ആശുപത്രി ശൃംഖലകളെയും ശക്തിപ്പെടുത്തുന്നത് വരെ, ഞങ്ങളെ ആവശ്യമുള്ള സമയത്ത് ആരോഗ്യ ഇൻഷുറൻസിനെ അർത്ഥവത്താക്കുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു”.

ക്ലെയിമുകൾക്ക് അപ്പുറം, പ്രതിരോധപരവും ഡിജിറ്റലും ഹോം അധിഷ്ഠിതവുമായ ആരോഗ്യ സംരക്ഷണ ശൃംഖല വിപുലീകരിച്ചുകൊണ്ട് സ്റ്റാർ ഹെൽത്ത് ഒരു വിശാലമായ ആരോഗ്യ പങ്കാളി എന്ന നിലയിലുള്ള തങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, പ്രിവന്റീവ് ഹെൽത്ത് ചെക്ക്-അപ്പുകൾ 42 ശതമാനം വർധിച്ച് 5.48 ലക്ഷം ഉപഭോക്താക്കളിലെത്തി. അതേസമയം, ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ 88 ശതമാനം വർധിച്ച് 1.17 ലക്ഷം ഉപഭോക്താക്കളിലെത്തി. ഹോം ഹെൽത്ത് കെയർ ഉപയോഗം 300 നഗരങ്ങളിലായി ഏകദേശം 1 ലക്ഷം ഉപഭോക്താക്കളിലെത്തി. ക്ലിനിക്കലായി അനുയോജ്യമായ അവസ്ഥകൾക്കായി ഉപഭോക്താക്കളുടെ സ്വന്തം വീടിന്റെ സൗകര്യത്തിൽ നൽകുന്ന പരിചരണത്തിലൂടെ അവരെ പിന്തുണയ്ക്കുന്നു. ഹോം ഹെൽത്ത് കെയർ പൂർണമായും ക്യാഷ്‌ലെസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *