Home » Blog » Kerala » കെസിഎ പിങ്ക്  വനിതാ ട്വൻ്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന് തുടക്കം, ആദ്യ മത്സരത്തിൽ കെസിഎ റൂബിസിന് വിജയം
1
തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വൻ്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ മത്സരത്തിൽ കെസിഎ റൂബിസ് കെസിഎ പേൾസിനെ തോല്പിച്ചു. നാല് വിക്കറ്റിനായിരുന്നു റൂബീസിൻ്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. ക്യാപ്റ്റൻ എ. അക്ഷയയുടെ അർധസെഞ്ചുറിയാണ് പേൾസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പി. അഖില പുറത്താകാതെ 30-ഉം ശ്രേയ പി. സിജു 23-ഉം റൺസെടുത്തു. റൂബീസിനു വേണ്ടി നിത്യ ലൂർദ്ദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റൂബീസിന് ക്യാപ്റ്റൻ ആശ ശോഭനയുടെയും എം.പി. വൈഷ്ണയുടെയും അമീറ ബീഗത്തിന്റെയും ഇന്നിങ്സുകളാണ് വിജയമൊരുക്കിയത്. ആശ ശോഭന 19 പന്തുകളിൽ നിന്ന് 35 റൺസെടുത്തു. വൈഷ്ണ 33-ഉം അമീറ 22-ഉം റൺസ് നേടി. 18.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റൂബീസ് ലക്ഷ്യത്തിലെത്തി. പേൾസിനു വേണ്ടി ഭദ്ര പരമേശ്വരനും അലീന ഷിബുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *