Your Image Description Your Image Description

ബജറ്റ് അവതരണത്തിന് ഏകദേശം 6 മാസം മുമ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. സാധാരണ സെപ്റ്റംബര്‍ മാസത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കാൻ തുടങ്ങുന്നത്. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള അവരുടെ ചെലവ് കണക്കാക്കാനും അതിനാവശ്യമായ ഫണ്ടുകളുടെ ഡാറ്റ നല്‍കാനും ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ സര്‍ക്കുലറുകള്‍ നല്‍കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും  പിന്നീട് ജനക്ഷേമ പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നത്.

ബജറ്റ് തയ്യാറാക്കാൻ തുടങ്ങുന്നതോടെ എല്ലാ ദിവസവും ധനമന്ത്രി, ധനകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ചെലവ് സെക്രട്ടറി എന്നിവരുടെ യോഗം ചേരും. ഒക്ടോബര്‍-നവംബര്‍ മുതല്‍ ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി, ഏത് മന്ത്രാലയത്തിനോ വകുപ്പിനോ എത്ര തുക നല്‍കണമെന്ന് തീരുമാനിക്കും.

പ്രധാനമന്ത്രി, ധനമന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്നിവരില്‍ നിന്ന് ബജറ്റ് നിര്‍മ്മാണ സംഘം വിവരങ്ങള്‍ സ്വീകരിക്കും.  വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും  ബജറ്റ് ടീമില്‍ അംഗങ്ങളായിരിക്കും.  ബജറ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് മുമ്പ് വ്യവസായ സംഘടനകളുമായും വ്യവസായ വിദഗ്ധരുമായും ധനമന്ത്രി ചര്‍ച്ച നടത്തും.

ബജറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്തിമമാക്കിയ ശേഷമാണ് രൂപരേഖ തയ്യാറാക്കുന്നത്. ബജറ്റ് സംബന്ധിച്ച് എല്ലാം തീരുമാനിച്ച ശേഷം, ബജറ്റ് രേഖ അച്ചടിക്കുന്നു. 2020 മുതല്‍ രാജ്യത്ത് കടലാസ് രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *