Home » Blog » kerala Max » ‘ഇമ്മോർട്ടലാ’കാൻ ‘ കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്…
IMG-20260901-WA0034

-ജി വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്..

ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഹൊറർ ചിത്രത്തിൻ്റെ സംഗീതം സാം സി.എസ് ആണ് നല്‍കിയിരിക്കുന്നത്. ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായകൻ ശിവ ശങ്കറാണ്, ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും നൃത്ത നൃത്തസംവിധാനം ശബരീഷും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും കൈകാര്യം ചെയ്യുന്നു. കൂടാതെ കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് ആർട്ടിസ്റ്റ് പി. മാരിയപ്പനും ആണ്. ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കൈകാര്യം ചെയ്യുന്നു. ആർ. മഹിയുടെ വിഎഫ്എക്സ്, ഇ. രാജേന്ദ്രൻ സ്റ്റിൽസ്, സതീഷ് (എഐഎം) & പി. ശിവപ്രസാദ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *