Home » Blog » Auto » ‘ഡ്രീം ഡെയ്സ്’ ഓണക്കാലത്ത് 50ലധികം വാഹനങ്ങൾ ഡെലിവറി ചെയ്ത് മെഴ്സിഡസ് ബെൻസ്
2

കൊച്ചി: മെഴ്‌സിഡസ് ബെൻസിന്റെ ‘ഡ്രീം ഡെയ്സ്’ കാമ്പയിന് കേരളത്തിൽ മികച്ച തുടക്കം. ഓണക്കാലത്ത് 50-ലധികം വാഹനങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് കൈമാറിയത്. ഓണത്തിന് പുതിയൊരു മെഴ്സിഡസ് ബെൻസ് വാഹനം സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ വലിയ താൽപര്യമാണ് ഈ മികച്ച പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ 2026-ലെ ഉത്സവകാല കാമ്പയിനായ ഡ്രീം ഡെയ്സിന് ഓഗസ്റ്റ് 11നാണ് തുടക്കമിടുന്നത്. ഒക്ടോബർ വരെയാണ് കാമ്പയിൻ. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഫിനാൻഷ്യൽ പ്ലാനുകൾ, സർവീസ് സ്കീമുകൾ, കാർ അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.

കാമ്പയിനിന്റെ ഭാഗമായി ജിഎൽഎ, ജിഎൽസി മോഡലുകൾക്ക് മൂന്ന് മാസത്തെ ഇഎംഐ, ജിഎൽഇ, ജിഎൽഎസ് വാഹനങ്ങൾ ‘കീ ടു കീ’ ആനുകൂല്യങ്ങളും ലഭ്യമാണ്. ഇതിനുപുറമെ തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് 6.99 ശതമാനം പലിശനിരക്കും മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.

‘കീ ടു കീ’ പദ്ധതി പ്രകാരം ജിഎൽഇ, ജിഎൽഎസ് മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 24 മാസത്തിനുള്ളിൽ യാതൊരുവിധ ഡൗൺ പെയ്‌മെന്റും നൽകാതെ തന്നെ പുതിയ വാഹനത്തിലേക്ക് മാറാൻ സാധിക്കും.

മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ സമഗ്രമായ ഉത്സവകാല കാമ്പയിനിന്റെ ഭാഗമാണ് ‘ഡ്രീം ഡെയ്സ്’ കാമ്പയിനും. ഓരോ പ്രദേശത്തെയും ഉത്സവകാല വിപണി കൂടുതൽ മികച്ചതാക്കാനുമാണ് ഈ കാമ്പയിനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മെഴ്‌സിഡസ് ബെൻസ് ഫിനാൻഷ്യൽ സർവീസസ് നിലവിൽ നൽകുന്ന ‘സ്റ്റാർ അജിലിറ്റി പ്ലസ്’ പദ്ധതിക്ക് പുറമെയാണ് പുതിയ ഫിനാൻഷ്യൽ പ്ലാനുകൾ കൂടി കാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മികച്ച സർവീസ് പാക്കേജുകൾ, ഉറപ്പായ ബൈ-ബാക്ക് മൂല്യം, അധിക വാറൻ്റി തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് നിലവിലുള്ള സ്റ്റാർ അജിലിറ്റി പ്ലസ് പദ്ധതി.

ഓരോ ഉത്സവവും ആഗ്രഹങ്ങളുടെയും ആഘോഷങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും അവസരമാണെന്നും, ഈ ഓണക്കാലത്ത് 50-ലധികം കാറുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് മെഴ്‌സിഡസ് ബെൻസ് ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ വലിയ താൽപര്യമാണ് വ്യക്തമാക്കുന്നതെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സന്തോഷ് അയ്യർ പറഞ്ഞു.  കൊച്ചിയിൽ വെച്ച് ഉപഭോക്താക്കൾക്ക് വാഹനങ്ങൾ നേരിട്ട് കൈമാറാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കൂടാതെ പ്രത്യേകം തയ്യാറാക്കിയ സാമ്പത്തിക ആനുകൂല്യങ്ങളും സർവീസ് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ‘ഡ്രീം ഡെയ്സ്’ കാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ മെഴ്‌സിഡസ്-ബെൻസ് സ്വന്തമാക്കാനുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണത്തോടനുബന്ധിച്ച് കേരളത്തിൽ 50-ലധികം വാഹനങ്ങൾ കൈമാറാൻ കഴിഞ്ഞത് മെഴ്സിഡസ്-ബെൻസ് ഇന്ത്യയുടെ ‘ഡ്രീം ഡെയ്സ്’ ക്യാമ്പയിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *