Home » Blog » kerala Max » ഓണം ഓഫർ അവതരിപ്പിച്ച് കെഎഫ്‌സി
IMG-20260812-WA0000

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി കെഎഫ്‌സി കേരളത്തിൽ പരിമിതകാല ഓണം ഓഫറുകൾ അവതരിപ്പിച്ചു. ഓഗസ്റ്റ് 31 വരെ ലഭ്യമാകുന്ന ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 44 ശതമാനം വരെ ലാഭം നേടാം. ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, ഹോട്ട് വിങ്സ്, ബോൺലെസ് ചിക്കൻ സ്ട്രിപ്സ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക കോംബോകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ഓണാഘോഷങ്ങളുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പ്രത്യേക പതിപ്പിലുള്ള ഓണം ബക്കറ്റും കെഎഫ്‌സി അവതരിപ്പിച്ചിട്ടുണ്ട്. വള്ളംകളി, പുലിക്കളി തുടങ്ങിയ കേരളീയ സാംസ്‌കാരിക പാരമ്പര്യങ്ങളാണ് ബക്കറ്റിന്റെ ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കെഎഫ്‌സി റെസ്റ്റോറന്റുകളിൽ ഡൈൻ-ഇൻ, ടേക്ക്‌അവേ സൗകര്യങ്ങളോടൊപ്പം കെഎഫ്‌സി ആപ്പ്, വെബ്‌സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിലൂടെയും ഓഫറുകൾ ലഭിക്കും.