Home » Blog » kerala Max » പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരണം; കാസർകോട്ടെ ലഹരിക്കേസിൽ പ്രതികളായവർക്കെതിരെ മുൻപ് തന്നെ നടപടിയെടുത്തെന്ന് ജില്ലാ പ്രസിഡന്റ്
IMG_20260810_225236

കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഒന്‍പതാം തീയതി അന്ന് തന്നെ നടപടിയെടുത്തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം.കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ ആയിരുന്ന മുഹമ്മദ് ഹുസൈന്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്,വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റ് ആണ് ഹുസൈന്‍. പിടിയിലായവരെല്ലാം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അബ്ദുള്‍ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ള സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.