Home » Blog » kerala Max » സുഹൃത്തുക്കളുടെ അശ്ലീലദൃശ്യം പങ്കുവെച്ച കേസ്! യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്!
thoppi-680x450

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് വീണ്ടും പോലീസ് നോട്ടീസ് നൽകി. വരുന്ന ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആലുവ സൈബർ റൂറൽ പോലീസിന്റെ നിർദേശം. നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയതിനെ തുടർന്ന് ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും തൊപ്പി എത്താതിരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും പോലീസ് നടപടി.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ വലിയ സ്വാധീനമുള്ള യൂട്യൂബറാണ് തൊപ്പി. ഇയാളുടെ ലൈവ് സ്ട്രീമിംഗുകളിൽ ഉപയോഗിക്കുന്ന അസഭ്യ ഭാഷയ്ക്കും പെരുമാറ്റങ്ങൾക്കും എതിരായി നേരത്തെ തന്നെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. വരുമാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് തൊപ്പിയും കൂട്ടാളികളും തമ്മിൽ പിരിഞ്ഞതും തുടർന്ന് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതും

കേസിൽ തൊപ്പിയുടെ കൂട്ടാളികളായ മമ്മു (മുഹമ്മദ് മമ്മു), ഷെമീർ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മഞ്ചേരി സ്വദേശി നൽകിയ പരാതിയിലും നിഹാദ് പ്രതിയാണ്.