കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു മൃതദേഹം ജീപ്പിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവ ആവശ്യത്തിനായി എത്തിയതായിരുന്നു വിനു പ്രസാദ്. കൂട്ടിരിപ്പുകാരനായി ആശുപത്രിയിലെത്തിയ ഇയാൾ രാത്രി ജീപ്പിൽ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
