Home » Blog » career » സംസ്‌കൃത സർവകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍; അവസാന തീയതി ഓഗസ്റ്റ് 17
9

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുഅംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാംകൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കുംപ്രതിമാസ വേതനം 25,000/-. പ്രായപരിധി സര്‍ക്കാര്‍ നിയമപ്രകാരംനിയമാനുസൃതമായ വയസ് ഇളവുകള്‍ ബാധകമായിരിക്കും

ഓണ്‍ലൈനായി അപേക്ഷിക്കണംഅപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 200/- ; എസ്സി എസ്ടി. / പിഎച്ച്വിഭാഗങ്ങള്‍ക്ക് 100/-. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്വയസ്ജാതിവിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ രജിസ്ട്രാര്‍ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലകാലടി പി., എറണാകുളം – 683 574 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20ന് മുമ്പ് ലഭിക്കണം

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.