Your Image Description Your Image Description

മണിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി എം ലീന പ്രഖ്യാപനം നടത്തി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി മനോജ് കൊയപ്ര വിശദീകരണം നടത്തി.

കെ.വിജയൻ മാസ്റ്റർ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ജയപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ എന്നിവർ സംസാരിച്ചു. വി ഇ ഒ   ശൈലേഷ്കുമാർ നന്ദി പറഞ്ഞു. മാലിന്യം വലിച്ചെറിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സി.സി. ടി.വി സ്ഥാപിച്ച് നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാനും പഞ്ചായത്ത് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *