Home » Blog » kerala Max » സ്വർണ വിപണിയിൽ കരുത്ത് തുടരുന്നു: വേൾഡ് ഗോൾഡ് കൗൺസിൽ
IMG-20260809-WA0004

കൊച്ചി: 2026-ലെ രണ്ടാം പാദത്തിൽ ആഗോള സ്വർണ വിപണി കരുത്ത് നിലനിർത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് റിപ്പോർട്ട്. ആകെ സ്വർണാവശ്യം 1,269 ടണ്ണായി കഴിഞ്ഞ വർഷത്തെ നിലവാരത്തിൽ തുടർന്നു. സ്വർണവിലയിലെ ശീതളത മൂലം ഇ.ടി.എഫ്. നിക്ഷേപങ്ങളിൽ കുറവുണ്ടായെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലും ഏഷ്യൻ വിപണികളിലെ നിക്ഷേപ ആവശ്യകതയും വിപണിക്ക് പിന്തുണയായി. ആഭരണ ആവശ്യകത അളവിൽ കുറഞ്ഞെങ്കിലും ഉയർന്ന വില കാരണം മൂല്യത്തിൽ വർധനയുണ്ടായി. ഖനന ഉൽപാദനവും ഉയർന്നു. 2026-ന്റെ രണ്ടാം പകുതിയിലും നിക്ഷേപ ആവശ്യകത വളർച്ചയ്ക്ക് പ്രധാന പ്രേരകമാകുമെന്നും കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ തുടരുമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തി.