കൊച്ചി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 10.77 കോടിയിലധികം ആളുകളിലേക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ.) പദ്ധതികൾ എത്തിച്ചേർന്നതായി ബാങ്ക് അറിയിച്ചു. ‘പരിവർത്തൻ’ പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തിൽ 1,316.18 കോടി രൂപയാണ് ബാങ്ക് സി.എസ്.ആർ. പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
ഗ്രാമീണ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, കൃഷി, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് പ്രധാന ഇടപെടലുകൾ. രാജ്യത്തെ 11,000-ത്തിലധികം ഗ്രാമങ്ങളിലേക്കും 498 അതിർത്തി ഗ്രാമങ്ങളിലേക്കും പദ്ധതികൾ വ്യാപിപ്പിച്ചതായും ബാങ്ക് വ്യക്തമാക്കി.
സമൂഹങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൾക്കൊള്ളുന്നതും ദീർഘകാല ഫലം നൽകുന്നതുമായ വികസന പ്രവർത്തനങ്ങളാണ് ‘പരിവർത്തൻ’ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭരുച പറഞ്ഞു. ബാങ്കിന്റെ സാമൂഹിക വികസന പ്രവർത്തനങ്ങൾ രാജ്യത്തെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
