Home » Blog » kerala Max » സൊണാറ്റ ‘സമ്മിറ്റ്’ വാച്ച് ശേഖരം പുറത്തിറക്കി
Screenshot_20260809_131044

കൊച്ചി: സൊണാറ്റ തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്മെന്‍റ് വാച്ച് കളക്ഷനായ ‘സമ്മിറ്റ്’ പുറത്തിറക്കി. മിതമായ നിരക്കിൽ പ്രീമിയം ഡിസൈനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാച്ചുകള്‍ അവതരിപ്പിക്കുന്നത്. ലഡാക്കിലെ അസാധാരണമായ പ്രകൃതിദൃശ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 7 വ്യത്യസ്‌ത വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.

വലിയ സ്വപ്‌നങ്ങൾ കാണുകയും മറ്റുള്ളവർ അസാധ്യമെന്ന് കരുതുന്നവ നേടിയെടുക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്ന പുരുഷന്മാർക്കായാണ് ഈ വാച്ച് ശേഖരം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വാച്ച് ശേഖരം, ആധുനിക സൗന്ദര്യശാസ്ത്രത്തെയും ആകർഷകമായ ഡിസൈൻ ആശയങ്ങളെയും ഒന്നിപ്പിക്കുന്നു.

ലഡാക്കിന്‍റെ വ്യത്യസ്‌ത സവിശേഷതകളായ പർവ്വതനിരകളുടെ സുവർണ ശോഭയും ഗാംഭീര്യവും, തവിട്ട് ഭൂപ്രദേശങ്ങളും, സുവർണ മണൽക്കൂനകളും, വിശാലമായ നീല ചക്രവാളങ്ങളും, തിളങ്ങുന്ന മഞ്ഞുമലകളുമെല്ലാം ഈ വാച്ചുകളിൽ ഉൾക്കൊള്ളുന്നു. അതിതീവ്രമായ പ്രകൃതിയുള്ള ഒരു ഭൂപ്രദേശത്തിന്‍റെ ചൈതന്യമാണ് ഈ വാച്ച് ശേഖരം മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്നത്.

4,500 മുതൽ 5,500 രൂപ വരെ വിലയുള്ള സമ്മിറ്റ് കളക്ഷൻ സൊണാറ്റ സ്റ്റോറുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലും ഓൺലൈനായി www.sonatawatches.in-ലും ലഭ്യമാണ്.

ബ്രാൻഡ് അതിന്‍റെ ഡിസൈൻ ശൈലികൾ വിപുലീകരിക്കുകയും കൂടുതൽ ഉയർന്ന തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, സൊണാറ്റയുടെ കൂടുതൽ ആകർഷകമായ ഒരു മുഖം സൃഷ്‌ടിക്കാൻ ശക്തമായൊരു ആശയവും ആധുനിക സൗന്ദര്യശാസ്ത്രവും സമ്മിറ്റ് കളക്ഷൻ ഒന്നിച്ചുചേർക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, സൊണാറ്റ ബ്രാൻഡ് ഹെഡ് പുലക് നരെയ്ൻ പറഞ്ഞു. ബ്രാൻഡിന്‍റെ എക്കാലത്തെയും കേന്ദ്രബിന്ദുവായ യുവത്വത്തിന്‍റെ ഊർജ്ജത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനും, അതോടൊപ്പം രൂപകൽപനയിൽ വേരൂന്നിയ ഒരു സവിശേഷമായ സ്ഥാനം ഉറപ്പിക്കാനും ഈ കളക്ഷൻ സഹായിക്കും. ഈ ശേഖരത്തിലൂടെ, പ്രീമിയം ആയിരിക്കുമ്പോഴും വിലയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളായവരുടെ ഇടയിൽ സൊണാറ്റയുടെ പ്രസക്തി വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.