Home » Blog » Kerala » ഡീപ് ഫേക്കുകൾക്കും കുട്ടികൾക്കെതിരായ ഉള്ളടക്കങ്ങൾക്കും എതിരെ രൂക്ഷ വിമർശനം; മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്
images (50)

മെറ്റ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ വീഴ്ചകളിലും വിവാദ ഉള്ളടക്കങ്ങളിലും ഇന്ത്യൻ പാർലമെന്ററി സമിതിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ, ഡീപ് ഫേക്ക് വീഡിയോകൾ, സാങ്കേതിക പിഴവുകൾ എന്നിവ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിനാണ് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

 

പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി പണം കൈപ്പറ്റിയതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പ്രത്യേക പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങളും ഉള്ളടക്കങ്ങളും മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ വൻ രോഷം ഉയർന്നിരുന്നു. സാങ്കേതിക തകരാറിന്റെ പേരിൽ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ സക്കർബർഗ് മാപ്പുപറയണമെന്ന് പാർലമെന്ററി സമിതി മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നു.

 

ഇതിന് പിന്നാലെ, ഓഗസ്റ്റ് 5, 6 തീയതികളിലായി കേന്ദ്ര ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മെറ്റയുടെ ഉന്നതതല സംഘം ഇന്ത്യയിലെത്തി. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സക്കർബർഗ് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.