Home » Blog » kerala Max » മദ്യനയം സർക്കാർ പൊതുജനാഭിപ്രായം തേടണം

കൊച്ചി: സർക്കാരിൻ്റെ മദ്യനയ പ്രഖ്യാപനത്തിന് മുൻപ് പൊതുജനാഭിപ്രായം ആരായണ മെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്തി പൊതുജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ മുന്നോട്ട് വരണം.
സംസ്ഥാനത്ത് ലഹരി വ്യപാനം പൂർണ്ണമായും തടയാൻ തൂഫാൻ പദ്ധതിക്ക് സമിതി സമ്പൂർണ്ണ പിന്തുണ
നൽകും.ഈ മാസം 16 മുതൽ എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതിയുടെ കീഴിൽ വരുന്ന യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്കൾ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൈപുസ്തകം, ലഘുലേഖകൾ എന്നിവ ഭവനസന്ദർശനത്തിലൂടെ വിതരണം നടത്തുവാനും എറണാകുളം – അങ്കമാലി മേജർ അതിരൂപത മദ്യ ലഹരി വിരുദ്ധ സമിതി നേതൃയോഗം തീരുമാനിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസറ്റർ മരിയൂസ, സുഭാഷ് ജോർജ് , ചാക്കോച്ചൻ കരുമത്തി, കെ.വി ജോണി, സിസറ്റർ ജോയ്സി, ശോശാമ്മ തോമസ്, കെ. വി.ഷാ, റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത് , ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.ക്വിറ്റ് ലിക്കർ ഡേ അതിരൂപത തല ആചരണം ഏഴാം തീയതി രാവിലെ 10.30 ന് അങ്കമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു