<strong>ഇടുക്കി</strong>: മഴയെ തുടർന്ന് നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 200 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കില്‍ 6 ക്യാമ്പുകളിലായി 122 പേരാണുള്ളത്. പുരുഷന്മാര്-50, സ്ത്രീകള്‍-62, കുട്ടികള്‍ – 10. ഇടുക്കി താലൂക്കില്‍ 4 ക്യാമ്പുകളിലായി 44 പേരുണ്ട്. പുരുഷന്മാര് – 19, സ്ത്രീകള്‍ – 18, കുട്ടികള്‍-7.
പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 26 പേരുണ്ട്. പുരുഷന്മാര് – 8, സ്ത്രീകള്‍ – 14, കുട്ടികള്‍ – 4.
ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ 8 പേരുണ്ട്. പുരുഷന്മാര് – 1, സ്ത്രീകള്‍ – 4, കുട്ടികള്‍ – 3.
