ഗൂഡല്ലൂർ: നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ള പ്രവേശനം അനുവദിച്ച് വനംവകുപ്പ്. നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികൾ വ്യാപകമായി ചെടികൾ നശിപ്പിച്ചതോടെയാണ് നിക്ഷിപ്ത വനഭൂമിയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിർത്തലാക്കിയത്. ഇപ്പോൾ കടുത്ത നിയന്ത്രണത്തോടെയാണ് പ്രവേശനം അനുവദിച്ചത്.
അപൂർവയിനത്തിൽപ്പെട്ട നീലക്കുറിഞ്ഞി പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനുമാണ് അനുമതി നൽകിയത്. ജീവനക്കാരെ നിയോഗിച്ച് ചെടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തും. കൂടാതെ മൈക്കിലൂടെ വനംവകുപ്പ് ജീവനക്കാർക്കും സഞ്ചാരികൾക്കും നിർദേശവും നൽകും.
ജീൻപൂൾ ഗാർഡൻ പാണ്ഡ്യാർ, സൂചി മല, ചന്ദന മല, കോഴിപാലം എന്നിവിടങ്ങളിലെ മൊട്ട കുന്നുകളിലും താഴ്വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തത്.
