Home » Blog » Kerala » വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടു വയസുകാരിയെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ കണ്ണിനാണ് കടിയേറ്റത്, ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ
2

കോഴിക്കോട്: ഫറോക്കിൽ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം. കളിക്കുകയായിരുന്ന കുട്ടിയുടെ കണ്ണിനാണു തെരുവ് നായയുടെ കടിയേറ്റത്. ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകൾ ആരാധ്യയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മയ്ക്കും നായയുടെ കടിയേറ്റു. അമ്മയുടെ കാലിലാണ് നായയുടെ കടിയേറ്റത്. കണ്ണിന് സാരമായി പരുക്കേറ്റ രണ്ടു വയസുകാരിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു.