Home » Blog » kerala Max » സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും; നയപരമായ തീരുമാനങ്ങൾ ചർച്ചയാകും
udf-1

വി ഡി സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നിർണായക യുഡിഎഫ് യോഗം ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ ചേരും. ഘടകകക്ഷികൾക്കിടയിലെ ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനമാണ് യോഗത്തിലെ പ്രധാന അജണ്ട. സ്ഥാനവിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി പ്രത്യേക ചർച്ചകൾ നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം.

ഭരണപരമായ ബോർഡ് വിഭജനത്തിന് പുറമെ മുന്നണിയുടെ നയപരമായ ചില വിഷയങ്ങളും യോഗത്തിൽ ചർച്ചയ്ക്കെത്തും. സർക്കാർ-പാർട്ടി ഏകോപനത്തിനായി ഉന്നതാധികാര സമിതി വേണമെന്ന ആവശ്യത്തിനൊപ്പം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന, പിഎം ശ്രീ പദ്ധതി നടപ്പാക്കൽ എന്നിവയിലെ രാഷ്ട്രീയ നിലപാടുകളും യോഗം വിലയിരുത്തും. വരും ദിവസങ്ങളിലെ മുന്നണി സഹകരണത്തിനും നയരൂപീകരണത്തിനും ഇന്നത്തെ യോഗം നിർണായകമാകും.