Home » Blog » kerala Max » ഓപ്പറേഷൻ തൂഫാന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി പിന്തുണയുമായി ഐക്യദാർഢ്യ സദസ് നടത്തി
IMG-20260730-WA0004

കൊച്ചി: സിന്തറ്റിക് ഡ്രഗ്സിൻ്റെ ദൂഷ്യവശങ്ങൾ ബോധവൽക്കരിച്ചു ലഹരി വ്യപാനം പൂർണ്ണമായും പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി എറണാകുളം – അങ്കമാലി മേജർ അതിരൂപതകെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ് നടത്തി .

യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിൻ്റെ നേതൃത്വത്തിൽ
നടത്തുന്ന ഓപ്പറേഷൻ തൂഫാൻഏറെ പ്രശംസനീയവും, അഭിനന്ദനീയവും, സ്വാഗതർഹവുമാണ് സമിതി അഭിപ്രായപ്പെട്ടു.
വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന മഹാ വിപത്താണെന്ന് തിരച്ചറിഞ്ഞ് ലഹരിയുടെ ഉപയോഗവും വിൽപ്പനയും എതിർക്കുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തൂഫാൻ പ്രതിജ്ഞയിൽ പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൈ പുസ്തകം, ലഘുലേഖകൾ എന്നിവ സദസിൻ്റെ ഭാഗമായി നൽകി. ബോധവൽക്കരണ തൂഫാൻ പ്രതിജ്ഞ ഉണ്ടായിരുന്നു. സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറിഷൈബി പാപ്പച്ചൻ തൂഫാൻ പ്രതിജ്ഞ നടത്തി. ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസറ്റർ മരിയൂസ,സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി, കെ.വി ജോണി, സിസറ്റർ ജോയ്സി, ശോശാമ്മ തോമസ് ,കെ.വി ഷാ ,റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.
ഓഗസ്റ്റ് ഏഴിന് അതിരൂപത തലത്തിൽനടക്കുന്ന ക്വിറ്റ് ലിക്കർ ഡേ ആചരണം അങ്കമാലിയിൽ നടക്കും.

ചിത്രം: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി കലൂരിൽ നടത്തിയ തൂഫാൻ ഐക്യദാർഢ്യ സദസ് അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. കെ.എ പൗലോസ്, ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ എന്നിവർ സമീപം.