മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍ നിന്ന് 23.5 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4% വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി.
“എല്ലാ വിഭാഗങ്ങളും ഇരട്ട അക്ക വളർച്ച കൈവരിച്ചുകൊണ്ട് ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ബിസിനസ്സ് ശക്തമായ പ്രകടനം കാഴ്ചവച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ബിസിനസിന്റെ ശക്തമായ അടിത്തറ, സജീവമായ മുൻകരുതൽ നടപടികൾ, അനുകൂലമായ വേനൽക്കാലം എന്നിവയുടെ പിൻബലത്തിൽ മികച്ച ലാഭവിഹിതവും വളർച്ചയും നേടാൻ വി-ഗാർഡിന് സാധിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഞങ്ങൾ തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിതരണവും ലാഭവും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
***
