കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 15 ഉപദേശകരെ രജിസ്റ്റർ ചെയ്തു. തുടർച്ചയായ നാലാം വർഷവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ പതിമൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കമ്പനിയുടെ രാജ്യത്തൊട്ടാകെയുള്ള എംഡിആർടി യോഗ്യതയുള്ള ഇൻഷുറൻസ് ഉപദേശകരുടെ എണ്ണം 1,397 ആണ്.
ലൈഫ് ഇൻഷുറൻസ്, സാമ്പത്തിക സേവന രംഗത്തെ മികവിന്‍റെ ആഗോള മാനദണ്ഡമായാണ് മില്യൺ ഡോളർ റൗണ്ട് ടേബിൾ അഥവാ എംഡിആർടി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മികച്ച പ്രൊഫഷണൽ അറിവ്, ധാർമ്മികമായ ഇടപെടൽ, ഉയർന്ന ഉൽപ്പാദനക്ഷമത, മികച്ച ഉപഭോക്തൃ സേവനം എന്നിവയാണ് എംഡിആർടി യോഗ്യതയുള്ള ഉപദേശകരുടെ പ്രത്യേകതകള്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കുവാൻ ഇവർക്ക് കഴിയും.
തുടർച്ചയായി നാല് വർഷമായി ഇന്ത്യയിൽ എംഡിആർടി യോഗ്യത നേടുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് പ്രൊപ്രൈറ്ററി ബിസിനസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ രാകേഷ് ശർമ്മ പറഞ്ഞു. ഉപദേശകരുടെ സേവന നിലവാരവും അർപ്പണബോധവും സ്ഥിരതയുമാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് വിശ്വാസയോഗ്യവും ആവശ്യാനുസൃതവുമായ സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് പൂർണ്ണ സമയവും സമർപ്പിക്കപ്പെട്ട, ഭാവിക്ക് അനുയോജ്യമായ ഒരു ഉപദേശക സമൂഹത്തെ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
