Home » Blog » Kerala » എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും
18

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും. പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനൊപ്പം കൂടെ നിന്ന പാർട്ടിയെന്ന നിലയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്. ജൂലായ് 30ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലീം ലീഗ് ആവശ്യം ഉന്നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും അധികം പിന്തുണച്ച ഘടകകക്ഷിയാണ് മുസ്ലീംലീഗ്.

എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പദവിയ്ക്കായി ആവശ്യം ഉന്നയിക്കുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാൽ വി.എം. സുധീരന് മറ്റ് ചുമതലകളിലേക്ക് പരിഗണിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. പി.ജെ. ജോസഫ് മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്..