Home » Blog » Kerala » ഉത്സവഛായ പകർന്ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷം

എടത്വ : മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം നാടിന്റെ ആഘോഷമായി മാറി.രാവിലെ 11.00ന് നടന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിച്ചു.പാണ്ടങ്കരി സെൻ്റ് മേരീസ് ചർച്ച് വികാരി ഫാദർ ബിജി ഗീവർഗ്ഗീസ് സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

തുടർന്ന് നടന്ന സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കി.തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിച്ചു.തുടർന്ന് വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും ആവേശത്തിൽ ഷോട്ട് പുളിക്കത്ര കളിവളളം നീരണഞ്ഞപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു.ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജലഘോഷയാത്ര പുളിക്കത്ര കടവിൽ എത്തിയപ്പോൾ ഇളം തലമുറക്കാരൻ ആദം ജോർജ്ജ് ചുമ്മാർ ,ജോർജ്ജീന ചുമ്മാർ എന്നിവർ ചേർന്ന് പരമ്പരാഗത രീതിയിൽ നിറപറ ഒരുക്കി നിലവിളക്ക് കത്തിച്ച് തുഴച്ചിൽക്കാർക്ക് കാഴ്ചകുലയും അവലും നല്കി സ്വീകരിച്ചു.

സാംസ്ക്കാരിക സമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി അധ്യക്ഷത വഹിച്ചു. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ഉണ്ടായിരുന്ന ആദ്യകാല തുഴച്ചിൽക്കാരെ ജോർജ്ജ് ചുമ്മാർ മാലിയിൽ കളിവള്ളം ശില്പി സാബു നാരായണനെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ ചേർന്ന് ആദരിച്ചു.എടത്വ ഗ്രാമ പഞ്ചായത്ത് ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടറും 1926ൽ പുളിക്കത്ര കളിവള്ളം ആദ്യം നീരണിയിച്ച എം.സി ജോർജ് പുളിക്കത്രയുടെ ഫോട്ടോ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി അനാച്ഛാദനം ചെയ്തു. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ തുഴഞ്ഞ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് ഭാരവാഹികളെ സുശീല കുഞ്ഞച്ചൻ അനുമോദിച്ചു.ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന നിലയിൽ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത ആദം ജോർജ്ജ് ചുമ്മാറിനെ മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ അനുമോദിച്ചു.ശതാബ്ദി സ്മരണിക കെ.ആർ.ബി.എ മുൻ പ്രസിഡന്റ് അഡ്വ. ഉമ്മൻ എം. മാത്യൂ കേരള കോൺഗ്രസ് പ്രവാസി സംഘടന പ്രസിഡൻ്റ് അഡ്വ. സഖറിയ കരുവേലിന് നല്കി പ്രകാശനം ചെയ്തു.വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് അംഗം പി.സി.മോനിച്ചന്‍,എടത്വ ഗ്രാമപഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്‍, സംഘാടക സമിതി ജനറൽ കൺവീനർ റെജി എം വർഗ്ഗീസ്,സംഘാടക സമിതി അംഗങ്ങളായ കെ സി.സന്തോഷ്,പി.സി.ജോസഫ്,എൻ.ജെ സജീവ്, അൽഫോൺസ് ആന്റണി,സുധീർ കൈതവന , ജേക്കബ് ചെറിയാൻ, കെഎം ജോബ് കന്യാക്കോണിൽ എന്നിവർ പ്രസംഗിച്ചു.