എടത്വ : പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം 2026 ജൂലൈ 25ന് നടക്കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും.ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്കും.രാവിലെ 11.30ന്
സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കും.തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിക്കും.മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര ഉച്ചയ്ക്ക് 12.30ന് നടക്കും.തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം നിയമ സഭ സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
റെജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കും. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ഉണ്ടായിരുന്ന ആദ്യകാല തുഴച്ചിൽക്കാരെ അഡ്വ.വർഗീസ് മാമ്മൻ എംഎൽഎ യും കളിവള്ളം ശില്പി സാബു നാരായണനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ടിജിൻ ജോസഫ് എന്നിവർ ചേർന്ന് ആദരിക്കും.

എടത്വ ഗ്രാമ പഞ്ചായത്ത് ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടറും 1926ൽ പുളിക്കത്ര കളിവള്ളം ആദ്യം നീരണിയിച്ച എം.സി ജോർജ് പുളിക്കത്രയുടെ ഫോട്ടോ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി അനാച്ഛാദനം ചെയ്യും. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ തുഴഞ്ഞ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് ഭാരവാഹികളെ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ അനുമോദിക്കും. ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന നിലയിൽ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത ആദം ജോർജ്ജ് ചുമ്മാറിനെ നെഹ്റു ട്രോഫി ജലമേള എക്സിക്യൂട്ടീവ് അംഗം കുമ്മനം അഷറഫ് അനുമോദിക്കും.ശതാബ്ദി സ്മരണിക കെ.ആർ.ബി.എ മുൻ പ്രസിഡന്റ് അഡ്വ. ഉമ്മൻ എം. മാത്യൂ പ്രകാശനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ഡോ ജോൺസൺ വാലയിൽ ഇടിക്കുള, ജനറൽ കൺവീനർ റെജി എം വർഗ്ഗീസ് എന്നിവർ അറിയിച്ചു.
