കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയായ പരിവർത്തൻ, രാജ്യത്തുടനീളം 9.6 ലക്ഷം പേരെ നൈപുണ്യ വികസന-ഉപജീവന പദ്ധതികളിലൂടെ ശാക്തീകരിച്ചതായി അറിയിച്ചു. എൻ.എസ്‍.ഡി.സി. അംഗീകൃത പരിശീലനങ്ങളിലൂടെ ആരോഗ്യം, റീട്ടെയിൽ, ലോജിസ്റ്റിക്സ്, ബാങ്കിംഗ്, ഐ.ടി., ഇലക്ട്രിക് വാഹന പരിപാലനം തുടങ്ങിയ മേഖലകളിൽ 1.96 ലക്ഷം യുവാക്കൾക്ക് തൊഴിൽകേന്ദ്രീകൃത പരിശീലനം നൽകി. ഇതോടൊപ്പം 7.6 ലക്ഷം വനിതകൾക്കും കർഷകർക്കും തയ്യൽ, ഭക്ഷ്യസംസ്‌കരണം, ക്ഷീര-കോഴി വളർത്തൽ, ജൈവകൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളിൽ പരിശീലനം, സംരംഭകത്വ പിന്തുണ, വിപണി ബന്ധം എന്നിവയും ലഭ്യമാക്കി. ഇതിലൂടെ വരുമാന വർധനയും സാമ്പത്തിക സ്വയംപര്യാപ്തതയും ശക്തിപ്പെട്ടതായി ബാങ്ക് അറിയിച്ചു.
Home » Blog » kerala Max » 9.6 ലക്ഷം പേരെ ശാക്തീകരിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ
