Home » Blog » Kerala » സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാർ; മന്ത്രി സണ്ണി ജോസഫ്
9

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി കരാറുകൾ റദ്ദ് ചെയ്തതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വർധിച്ചതും ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. പരിഹാര നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചീമേനി ആണവനിലയം പദ്ധതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ ആശങ്കകള്‍ ചർച്ച ചെയ്യപ്പെടുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, മുൻ വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവനയോട് ഒന്നും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. അദേഹത്തിന് ശിഷ്യപ്പെടാൻ ആളല്ലെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.