തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണ ബമ്പർ ലോട്ടറി മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു. മുൻവർഷങ്ങളേക്കാൾ ആകർഷകമായ സമ്മാനഘടനയോടെയാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് തിരുവോണ ബമ്പർ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ചരിത്രത്തിലാദ്യമായി 30 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.
ജൂലൈ 20-ാം തീയതി മുതൽ ടിക്കറ്റുകൾ സംസ്ഥാനത്തുടനീളം വിപണിയിൽ ലഭ്യമായിത്തുടങ്ങും.
