Home » Blog » kerala Max » അർജന്റീനൻ താരങ്ങൾക്ക് ഫൈനൽ കളിക്കാൻ വിലക്കേർപ്പെടുമോ? ഫിഫ നടപടിയിൽ ടീമിന് ആശങ്ക
Untitled-1-Recovered-Recovered-Recovered-4-680x450

അറ്റ്‌ലാന്റയിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനൻ ടീം വലിയൊരു നിയമക്കുരുക്കിൽ. മത്സരശേഷം മൈതാനത്ത് വെച്ച് രാഷ്ട്രീയ സ്വഭാവമുള്ള ബാനർ പ്രദർശിപ്പിച്ചതാണ് താരങ്ങൾക്ക് വിനയായത്.

ഇംഗ്ലണ്ടുമായുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ തർക്കം കായിക വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് ഫിഫ അർജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. മത്സരശേഷം അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെൽസോയും നിക്കോളാസ് ഒട്ടമെൻഡിയും ചേർന്ന് ‘ലാസ് മാൽവിനാസ് സൺ അർജന്‍റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.

ഫുട്ബോൾ മൈതാനങ്ങളിൽ രാഷ്ട്രീയമോ മതപരമോ ആയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും കർശനമായി വിലക്കിയിട്ടുണ്ട്. കളിക്കാരുടെ ജേഴ്സിയിലോ മറ്റ് വസ്തുക്കളിലോ ഇത്തരം പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകാൻ പാടില്ലെന്നതാണ് ചട്ടം. ഈ നിയമം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ, വരാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ താരങ്ങൾക്ക് വിലക്ക് നേരിടേണ്ടി വരികയോ അല്ലെങ്കിൽ ടീമിന് കനത്ത പിഴ ചുമത്തുകയോ ചെയ്തേക്കാം. അന്താരാഷ്ട്ര ഫുട്ബോളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനാണ് ഫിഫ ഇപ്പോൾ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.