Home » Blog » Kerala » വിനോദയാത്രയ്ക്കിടെ ദുരന്തം; ഹൗസ്‌ബോട്ടിൽ നിന്ന് വീണ് യുവതി മരിച്ചു
images (99)

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരണപ്പെട്ടു. തമിഴ്‌നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരിച്ചത്. ജൂലൈ 14 ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അപകടം നടക്കുമ്പോൾ ഹൗസ്ബോട്ടിനുള്ളിൽ ശരണ്യയോടൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.