ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ നടത്തുന്ന നാല് വര്‍ഷ ബി. എ. (സംസ്കൃതം സാഹിത്യം) ഓണേഴ്സ് പ്രോഗ്രാമില്‍ പൊതു വിഭാഗത്തിലും സംവരണ വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സംസ്കൃതം സാഹിത്യം വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
