Home » Blog » kerala Max » സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി
IMG-20260715-WA0003

മഞ്ഞപ്ര: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര നടുവട്ടം ഗവ. ജൂനിയർ ബേസിക് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം വിതരണം ചെയ്തു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമെത്തിക്കുന്നതിനുമുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് യൂണിഫോം വിതരണം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ അജിത് വരയിലാൻ, ടിനു മൊബിൻസ്, ദിനു ജോർജ്, അലക്സ് ആന്റു, ക്രിസ്റ്റഫർ തോമസ്, ജോമോൻ ഓലിയപ്പുറം, ദീപ പ്രദീപ്, ശ്രീലക്ഷ്മി എസ്. നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജു ഈരാളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരയ സുഭാഷ് ബാലചന്ദ്രൻ, ചിഞ്ചു ജിജോ, സുനിത ലാലു, അംഗങ്ങളായ എൽസി സാജു, ലീമ ബിനോയ്, കോൺഗ്രസ് നേതാക്കളായ തോമസ് ചെന്നേക്കാടൻ, പൗലോസ് പുല്ലൻ, ബിനോയ് പാറയ്ക്ക,ലിസ തോമസ്, ജോസൺ വി. ആന്റണി, വർഗീസ് കരിങ്ങേൻ എന്നിവർ പ്രസംഗിച്ചു.