തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനല്‍ കാണാന്‍ എയര്‍ടെല്‍ അവസരം ഒരുക്കുന്നു. ഫിഫ ലോകകപ്പ് ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്ന സ്പോര്‍ട്സ് ചാനലുകള്‍ ലഭ്യമാകും. എയര്‍ടെല്ലിന്റെ വൈ-ഫൈ + ടിവി (ഐപിടിവി & ഡിടിഎച്ച്) സബസ്ക്രൈബര്മാര്ക്ക് ഇപ്പോള്‍ മത്സരങ്ങളിലേക്ക് ആക്സസ് ഉണ്ടാകും. അതില്ലെങ്കില്‍ അവര്‍ക്ക് 24 രൂപയ്ക്ക് മത്സരങ്ങള്‍ കാണാനുള്ള അവസരം അണ്‍ലോക്ക് ചെയ്യാം.
മാസം 599 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്ലിന്റെ വൈഫൈ + ടിവി പ്ലാനുകളില്‍ ലഭ്യമായിട്ടുള്ള ആനുകൂല്യങ്ങള്‍ സബ്സ്ക്രൈബര്‍മാര്‍ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു.
എയര്‍ടെല്‍ ആപ്പില്‍ പ്ലാനുകള്‍ പരിശോധിക്കാന്‍ സാധിക്കും. യോഗ്യതയുള്ള ടിവി പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്ക് മത്സരത്തിനായി പ്രത്യേക സ്ട്രീമിങ് അല്ലെങ്കില്‍ ടിവി സബ്സ്ക്രിപ്ഷന് വാങ്ങാതെ മാസം 24 രൂപയ്ക്ക് ലഭ്യമായിട്ടുള്ള 8 സ്പോര്‍ട്സ് ചാനലുകള്‍ വാങ്ങാം. ഈ പായ്ക്കിലെ മത്സരങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കും.
എയര്‍ടെല്‍ വൈഫൈ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ആപ്പ് വഴി എയര്‍ടെല്‍ വൈഫൈ + ടിവി പ്ലാനിക്ക് അപ്ഗ്രേഡ് ചെയ്ത് മത്സരങ്ങള്‍ കാണാം.
