Home » Blog » kerala Max » വില്ലകളും ഫ്‌ളാറ്റുകളും ഏക്കറുകളോളം ഭൂമിയും; തെലങ്കാന ഡിഎസ്പിക്ക് കോടികളുടെ അനധികൃത സ്വത്ത്, അറസ്റ്റിൽ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാന ഡിഎസ്പി അറസ്റ്റില്‍. സങ്കിറെഡ്ഡി ഭീം റെഡ്ഡിയെയാണ് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സങ്കിറെഡ്ഡിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ് ഹൈദരാബാദിലെ പൊലീസ് കമ്പ്യൂട്ടര്‍ സര്‍വീസസില്‍ (പിസിഎസ്) നിയമിതനായ ഡിഎസ്പിയെ വൈകുന്നേരം 7.40 ഓടെ ഇബ്രാഹിംബാഗിലെ വെസ്സല്ല മെഡോസിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് വിഴിവിട്ട രീതിയിലൂടെയും മാര്‍ഗങ്ങളിലൂടെയും സ്വത്ത് സമ്പാദിച്ചതായി അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെലങ്കാനയിലും കര്‍ണാടകയിലുമായി സങ്കിറെഡ്ഡിയുടെ വസതിയിലും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലും എസിബി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.