Home » Blog » kerala Max » ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ നിയമനടപടി; നടി അൻസിബയുടെ പരാതിയിൽ കേസ്
ansiba-hassan_11zon

<strong>കൊച്ചി</strong>: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ സെല്‍ എസ് ഐ രേഷ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവര്‍ക്കെതിരായ പരാതിയിലാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അന്‍സിബ ഹസ്സനെ തൃപ്പൂണിത്തുറ വനിത സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷനില്‍ രേഖയില്‍ അന്‍സിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതില്‍ പ്രതികള്‍ക്ക് വേണ്ടി അന്‍സിബ അറിയാതെ തിരുത്തല്‍ വരുത്തിയെന്നാണ് അന്‍സിബയുടെ പരാതി.

പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നെങ്കിലും കേസില്‍ കഴമ്പില്ലെന്നായിരുന്നു എന്നാണ് പൊലീസ് വാദം അതിന് ശേഷമാണ് അന്‍സിബ കോടതിയെ സമീപിച്ചത്.നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് അൻസിബ പരാതിപ്പെട്ടിരുന്നു. എസ് ഐ രേഷ്മക്കെതിരെയും നടി പരാതി നല്‍കിയിരുന്നു. ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായെന്നും അൻസിബ പറഞ്ഞിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ ഹസൻ പരാതി നൽകിയത്.