കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് സർക്കാർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിബിഐ കുറ്റപത്രം നൽകിയ കേസിൽ ആർ ചന്ദ്രശേഖരന് പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും.
മനോജ് കടകംപള്ളി നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടായത്.
പ്രോസിക്യൂഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയിൽ നേരിട്ടെത്തി തിങ്കളാഴ്ച വിശദീകരണം നൽകാനാണ് മുഹമ്മദ് ഹനീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. കോടതി മൂന്നുതവണ നിർദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതിനൽകാത്തതിനെ തുടർന്നാണ മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കോടതി നടപടി സ്വീകരിച്ചത്.
